ഛെ....... നാണംകെട്ടവൻമാർ.... അലവലാതികൾ സാംസ്കാരിക നായകരായി വിലസുന്ന മലയാള സിനിമാലോകത്തിൻ്റെ തുണിയുരിഞ്ഞ് ഹേമ കമ്മിഷൻ റിപ്പോർട്ട്....

ഛെ....... നാണംകെട്ടവൻമാർ....  അലവലാതികൾ സാംസ്കാരിക നായകരായി വിലസുന്ന മലയാള സിനിമാലോകത്തിൻ്റെ തുണിയുരിഞ്ഞ് ഹേമ കമ്മിഷൻ റിപ്പോർട്ട്....
Aug 19, 2024 03:51 PM | By PointViews Editr


മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും കേന്ദ്ര മന്ത്രി നടനും ജനപ്രിയനും തുടങ്ങി ബാനറ് വച്ച് നടക്കുന്നവരും തുണിയഴിച്ചു കൊടുത്ത് സിനിമാ നടിയായി വിലസുന്നവരും വിലസി വാഴുന്ന മലയാള സിനിമാലോകം ചുവന്ന തെരുവിനേക്കാളും കഷ്ടമെന്ന് വ്യക്തമാക്കിയാണ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. നാറുന്ന ചെളിയുള്ള ഭാഗം ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതും കുടി പുറത്തു വന്നിരുന്നെങ്കിൽ കേരളത്തിലെ ഓണവും വിഷുവും ക്രിസ്മസും മുഹറവുമെല്ലാം സാംസ്കാരികമായി ഉദ്ധരിച്ചിരുന്ന സിനിമാ നടീനടൻമാർ കൗപീനം പോലുമില്ലാതെ നിൽക്കുമായിരുന്നു.

ചുരുക്കത്തിൽ വിവരങ്ങൾ ചുവടെ ചേർക്കാം:

ഹേമ കമ്മറ്റി റിപ്പോർട്ട്: അതിക്രമം കാട്ടിയവരിൽ ഉന്നതർ, നടിമാർക്ക് തുറന്നു പറയാൻ ഭയം


'ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യം'


അതിക്രമം കാട്ടിയവരിൽ ഉന്നതരുണ്ടെന്നും നടിമാർക്ക് അത് തുറന്നു പറയാൻ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോർട്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികൾ നിറഞ്ഞതുമാണ്. നടിമാർക്ക് ഇതെല്ലാം തുറന്നു പറയാൻ ഭയമാണ്. വെളിപ്പെടുത്തലുകളിൽ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്.

ജീവനെ ഭയന്നാണ് പൊലീസിനെ സമീപിക്കാത്തതെന്ന് നടിമാർ മൊഴി നൽകി.


പ്രതികരിക്കുന്നവർക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കിൽ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും.


സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങൾ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്.

സഹകരിക്കുന്ന നടിമാർക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കും.


ആരെയും നിരോധിക്കാൻ ശക്തിയുള്ളവരാണിവർ.


അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. പൊലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയിൽ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ


മലയാള സിനിമയിൽ എല്ലാം നിയന്ത്രിക്കുന്നത് 'പവർ ഗ്രൂപ്പ്'; എല്ലാവർക്കും അവരെ പേടി


എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാൽ സിനിമയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകൾ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുണ്ട്.


മലയാള സിനിമയിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പവർഗ്രൂപ്പുണ്ടെന്നും അവർക്കെതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമെന്നും റിപ്പോർട്ടിൽ പറയുന്നു.


സംവിധായകനെതിരെ പരാതി പറയാൻ പോലും സിനിമയിൽ സ്ത്രീകൾക്ക് സാധ്യമല്ല. അങ്ങനെ പറഞ്ഞാൽ മിണ്ടാതെയിരിക്കാനും 'അഡ്‌ജസ്റ്റ്' ചെയ്യാനുമാണ് പറയുക. എന്നാൽ പുരുഷ സൂപ്പർസ്റ്റാറുകൾക്കോ, സംവിധായകർക്കോ പ്രൊഡ്യൂസർക്കോ എന്ത് വേണമെങ്കിലും ചെയ്യാമെന്നും ആരും അവരെ ഒന്നും പറയില്ലെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തുപറഞ്ഞാൽ സിനിമയിൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന് സ്ത്രീകൾ ഭയക്കുന്നുവെന്ന് മുതിർന്ന ഒരു നടിയുടെ മൊഴിയുണ്ട്.

ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകൾ.


. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി.


. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും നടിമാർ.


. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങളും


• അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്ന് നടിമാരുടെ വെളിപ്പെടുത്തൽ


• പോക്സോ കേസ് പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങൾ സെറ്റിൽ നടക്കുന്നതായി കമ്മിറ്റിയുടെ കണ്ടെത്തൽ


• ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ്


• സിനിമയിൽ ശരീരപ്രദർശനമുൾപ്പെടെയുള്ള സീനുകൾ ചെയ്യാൻ നിർബന്ധിക്കുന്നുവെന്നും വെളിപ്പെടുത്തൽ.


• സെറ്റിൽ സ്ത്രീകൾക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം.


. ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് ശുചിമുറികളും വസ്ത്രം മാറുന്ന മുറികളും ഉണ്ടാകാറില്ല


• പുറത്തെ ചിത്രീകരണ സമയത്ത് സ്ത്രീകൾക്ക് കാടിനുള്ളിലും മറ്റും പോയി പ്രാഥമിക ആവശ്യം നിർവഹിക്കേണ്ട അവസ്ഥ


• ഒപ്പമുള്ള സ്ത്രീകൾ തുണി മറയാക്കി പിടിച്ചാണ്പലരും പ്രാഥമിക ആവശ്യങ്ങളും വസ്ത്രം മാറലും.നിർവഹിക്കാറെന്നും റിപ്പോർട്ട്


Phew….shameless people…. The Hema Commission Report on the Undressing of the Malayalam Cinema World where Alavalatis are hailed as cultural heroes....

Related Stories
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
Top Stories